കുന്നംകുളം : അടുപ്പുട്ടി സെയ്‌ന്റ് ജോർജ് ഓർത്തഡോക്സ് സിറിയൻ പള്ളിയിൽ കാലംചെയ്ത ബസ്സേലിയോസ് മാർതോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവയെ അനുസ്മരിച്ചു.

ഭദ്രാസന സഹായമെത്രാപ്പോലീത്ത ഗീവർഗീസ് മാർ യൂലിയോസ് സന്ദേശം നൽകി. കണ്ടനാട് ഭദ്രാസനാധിപൻ മാത്യൂസ് മാർ സേവേറിയോസ്, മദ്രാസ് ഭദ്രാസനാധിപൻ യൂഹനോൻ മാർ ദിയസ്‌കോറസ്, വികാരി ഫാ. ജോൺ ഐസക്ക്, ട്രസ്റ്റി പി.ജി. ബിജു, ബിജു ഉമ്മൻ, ഫാ. തോമസ് സക്കറിയ തുടങ്ങിയവർ പ്രസംഗിച്ചു.

മരത്തംകോട് സെയ്‌ന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ വികാരി ഫാ. സ്റ്റീഫൻ ജോർജ് അധ്യക്ഷനായി. ഡീക്കൻ മെൽവിൻ മാത്യു, കൈസ്ഥാനി സി.സി. ജോയ്, സി.കെ. സാംസൺ തുടങ്ങിയവർ പ്രസംഗിച്ചു.