പരിയാരം : ഗ്രാമപ്പഞ്ചായത്തിലെ പാലിയേറ്റീവ് കെയർ ആദ്യത്തെ വാക്സിനേഷൻ കുറ്റിക്കാട്ടുള്ള പെനുവേൽ ഫൗണ്ടേഷന്റെ കരുതൽവീട്ടിലെ (വൃദ്ധസദനം) അന്തേവാസികൾക്ക്‌ നൽകി. 33 പേർക്കാണ് വാക്സിൻ നൽകിയത്.

ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റ് മായ ശിവദാസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഡെസ്റ്റിൻ താക്കോൽക്കാരൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ അല്ലി ഡേവിസ്, ജില്ലാ പഞ്ചായത്തംഗം ജെനീഷ് പി. ജോസ് തുടങ്ങിയവർ സന്നിഹിതരായി.