നായരങ്ങാടി : കുടുംബവഴക്കിനെത്തുടർന്ന് മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു. മേട്ടിപ്പാടം അഞ്ചുകമ്പനിയിൽ ഏത്താപ്പിള്ളി വീട്ടിൽ അയ്യപ്പൻകുട്ടിയുടെ ഭാര്യ അമ്മിണിക്കാ (74)ണ് വെട്ടേറ്റത്. സംഭവത്തിൽ മകൻ രതീഷിനെ ചാലക്കുടി പോലീസ് കസ്റ്റഡിയിലെടുത്തു.

ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം.

നായരങ്ങാടി ഗവ. യു.പി. സ്കൂളിന് സമീപത്ത് റോഡിലൂടെ നടന്നുപോകുകയായിരുന്ന അമ്മിണിയെ ബൈക്കിലെത്തിയ രതീഷ് തടഞ്ഞുനിർത്തി വെട്ടുകത്തികൊണ്ട് വെട്ടുകയായിരുന്നു.

സാരമായി പരിക്കേറ്റ അമ്മിണിയെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കറുകുറ്റിയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിലേക്ക് മാറ്റി. മാസങ്ങൾക്ക് മുമ്പാണ് ആമ്പല്ലൂർ സ്വദേശിനിയായ യുവതിയുമായി രതീഷിന്റെ വിവാഹം കഴിഞ്ഞത്. അമ്മിണി മകൻ രതീഷുമായും സമീപത്തുള്ളവരുമായും വഴക്കുണ്ടാക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറഞ്ഞു. ചൊവ്വാഴ്ച രാവിലെയും വീട്ടിൽ വഴക്കുണ്ടായി.