വടക്കാഞ്ചേരി : കൊച്ചിൻ ദേവസ്വം ബോർഡിനു കീഴിലുള്ള കരുമത്ര കുടുംബാട്ടുക്കാവ് ക്ഷേത്രത്തിലെ പുനരുദ്ധാരണപ്രവർത്തനത്തിന് തുടക്കമായി. ക്ഷേത്രോപദേശകസമിതി പ്രസിഡന്റ് രാമൻകുട്ടി പഞ്ചാരത്ത് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കൃഷ്ണകുമാർ ആമലത്ത്, ക്ഷേത്രം മേൽശാന്തി വിനോദ്ശർമ, ലളിതാ ശ്രീകൃഷ്ണൻ, ബാലസുബ്രഹ്മണ്യൻ മൂർക്കനാട്ട്, ഇ. രാമചന്ദ്രൻ, എം. സരളാദേവി, പി. പ്രതീക്ഷ, ശ്രീകല ഗോപിനാഥൻ, എം. അരുൺ എന്നിവർ നേതൃത്വം നൽകി.

ചുറ്റമ്പലനിർമാണം, തിരുമുറ്റം കൃഷ്ണശില വിരിക്കൽ, തിടപ്പള്ളിനിർമാണം, വാതിൽസമർപ്പണം, ചുറ്റുമതിൽനിർമാണം തുടങ്ങി 10 ലക്ഷത്തിലേറെ രൂപ ചെലവ്‌ വരുന്ന പ്രവൃത്തികളാണ് നടത്തുന്നത്.