തൃശ്ശൂർ : കേരള പോലീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായി എസ്.ആർ. ഷിനോദാസിനെയും (കൊല്ലം സിറ്റി) ജനറൽ സെക്രട്ടറിയായി കെ.പി. പ്രവീണിനെയും (എറണാകുളം റൂറൽ) തിരഞ്ഞെടുത്തു. പോലീസ് അക്കാദമിയിൽ ഏകകണ്ഠമായിട്ടായിരുന്നു തിരഞ്ഞെടുപ്പ്. മറ്റു ഭാരവാഹികൾ: എ. സുധീർഖാൻ (ട്രഷ.), ജി.പി. അഭിജിത്ത് (വൈസ്. പ്രസി.), ഇ.പി. പ്രദീപൻ (ജോ. സെക്ര.).

പോലീസ് അസോസിയേഷൻ മുഖമാസികയായ ‘കാവൽ കൈരളി’ എഡിറ്ററായി സനൽ ചക്രപാണിയെ തിരഞ്ഞെടുത്തു.