മണ്ണുത്തി : കേരള കാർഷിക സർവകലാശാലയിലെ അബാഡ്‌ തൊഴിലാളികൾ നടത്തുന്ന അനിശ്ചിതകാല സമരം 50 ദിവസം പിന്നിട്ടു. കേരള ഹൈക്കോടതി വിധി മാനിക്കുക, തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, തൊഴിലാളിവിരുദ്ധ സുപ്രീം കോടതി ഹർജി പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തിയാണ് സമരം. സി.ഐ.ടി.യു. മണ്ണുത്തി ഏരിയാ സെക്രട്ടറി കെ.ആർ. രവി ഉദ്ഘാടനം ചെയ്തു. സി.പി.എം. ഏരിയ കമ്മിറ്റി അംഗം പി.ആർ. സുരേഷ് ബാബു അധ്യക്ഷനായി. എ.എം. അശോകൻ, പി.എസ്. ബാബു, പ്രിയാമണി, എം.എം. അവറാച്ചൻ, സജി, ചന്ദ്രൻ, എ.എം. അശോകൻ എന്നിവർ പ്രസംഗിച്ചു.