ചാവക്കാട്: ഒരുമനയൂര്‍ എന്‍.എസ്.എസ്. കരയോഗം എച്ച്.ആര്‍. സെല്‍ രൂപം കൊടുത്ത പരിരക്ഷാ പദ്ധതി ചാവക്കാട് താലൂക്ക് എച്ച്.ആര്‍. കോ-ഓര്‍ഡിനേറ്റര്‍ ഗോപാലന്‍ ഉദ്ഘാടനം ചെയ്തു. കരയോഗം കുടുംബങ്ങളില്‍ അവശതയനുഭവിക്കുന്ന ഒറ്റപ്പെട്ട വൃദ്ധജനങ്ങള്‍ക്ക് അടിയന്തര സഹായം എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കരയോഗം പ്രസിഡന്റ് കെ.ആര്‍.സി. നായര്‍ അധ്യക്ഷനായി. കവി ഉണ്ണി ചാഴിയാട്ടിരി 'വൃദ്ധവിലാപം' കവിത ആലപിച്ചു. താലൂക്ക് യൂണിയന്‍ സെക്രട്ടറി കെ. മുരളീധരന്‍, കെ. രാമചന്ദ്രന്‍, വി. ദിനേശ്, ലളിത എന്നിവര്‍ പ്രസംഗിച്ചു.