ചാവക്കാട്: വാടകക്കെടുത്ത കാര്‍ ഉടമയറിയാതെ പണയം വെച്ചയാള്‍ക്കെതിരെ ചാവക്കാട് പോലീസ് കേസെടുത്തു. എടക്കഴിയൂര്‍ കേളന്‍തറ ഷെമീറി(34)നെതിരെയാണ് കേസെടുത്തത്. മണത്തല മുസ്ലിംവീട്ടില്‍ ഖാദറിന്റേതാണ് കാര്‍. കഴിഞ്ഞ ആഗസ്ത് 25നാണ് കല്യാണാവശ്യത്തിനാണെന്നു പറഞ്ഞ് ഖാദറിന്റെ പക്കല്‍നിന്ന് കാര്‍ വാടകക്കെടുത്തതെന്ന് പരാതിയില്‍ പറയുന്നു.