ചാവക്കാട്: ബാലഗോകുലം ചാവക്കാട് നഗര്‍ ഒരുക്കിയ ശോഭ യാത്രയില്‍ നൂറുകണക്കിന് കണ്ണന്‍മാരും രാധമാരുമാണ് അണിനിരന്നത്. തിരുവത്ര, അയോദ്ധ്യനഗര്‍, കുഞ്ചേരി, മണത്തല, പുന്ന, ആലുംപടി, പാലയൂര്‍, കോഴിക്കുളങ്ങര, കാവതിയാട്ട്, മുല്ലത്തറ, ദ്വാരക എന്നിവിടങ്ങളിലെ ബാലഗോകുലങ്ങളുടെ നേതൃത്വത്തിലുള്ള ശോഭയാത്രകള്‍ ചാവക്കാട് മുത്താണ്ടശ്ശേരി ഭഗവതീ ക്ഷേത്രാങ്കണത്തിലെത്തി സമാപിച്ചു. തുടര്‍ന്ന് മഹാശോഭയായി ചാവക്കാട് വിശ്വനാഥക്ഷേത്രാങ്കണത്തിലേക്ക് പുറപ്പെട്ടു.
സാംസ്‌കാരിക സമ്മേളനത്തില്‍ വിജയികള്‍ക്ക് സമ്മാനം നല്‍കി. ആഘോഷ പ്രമുഖ് സുമേഷ് ദ്വാരക, രക്ഷാധികാരി കെ.എസ്. അനില്‍കുമാര്‍, പ്രസന്നന്‍ പാലയൂര്‍, രാജേഷ് അയോദ്ധ്യ, ശ്രീനേഷ് മണത്തല, സത്യന്‍ ദ്വാരക എന്നിവര്‍ നേതൃത്വം നല്‍കി.