ചാവക്കാട്: ഇരട്ടപ്പുഴ വേദവ്യാസ ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ശോഭയാത്ര സംഘടിപ്പിച്ചു. കൊഴക്കി, വൈലി എന്നീ ഭഗവതീക്ഷേത്രങ്ങളില്‍നിന്നുള്ള ശോഭയാത്രകള്‍ ഇരട്ടപ്പുഴ വേദവ്യാസ മൈതാനത്തില്‍ സംഗമിച്ചു. ഷാജി എം.എല്‍.,പ്രകാശന്‍ ശിവജി, പ്രദീപ് മാട്ടുമ്മല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.