ചിയ്യാരം: സേവനാലയം തിരുകുടുംബ ദേവാലയത്തില്‍ ഫാ. ജോസഫ് വടക്കന്റെ സ്മരണാര്‍ത്ഥമുള്ള കമ്മ്യൂണിറ്റി ഹാളിന്റെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം അതിരൂപത ഫിനാന്‍സ് ഓഫീസര്‍ ഫാ. ജോയി മൂക്കന്‍ നിര്‍വഹിച്ചു. ഫാ. സിജോണ്‍ കുഴിക്കാട്ടുമാലില്‍, ഷാജു തെക്കൂടന്‍, പ്രൊഫ. കെ.ടി. ജോസ്, ജോസ് കാട, ജെയിംസ് അറയ്ക്കല്‍, വിത്സല്‍ മരോട്ടിക്കല്‍, പ്രോഗ്രാം കണ്‍വീനര്‍ ജോണ്‍സണ്‍ പടുതല എന്നിവര്‍ പ്രസംഗിച്ചു.