ചിയ്യാരം: മുടപ്പിലാവ് ഗ്രാമസേവാ സമിതി നൂറ് വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കി. എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷകളിലെ ഉന്നത വിജയികളെ അനുമോദിച്ചു. ആര്‍.എസ്.എസ്. മഹാനഗര്‍ സംഘചാലക് വി. ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.എസ്. രഘുനാഥ് അധ്യക്ഷനായി. കൗണ്‍സിലര്‍ വിനോദ് പൊള്ളഞ്ചേരി, എം.എസ്. ബിജു, സുമ ലോഹിതാക്ഷന്‍, ലിനി ബിജു, രാധിക രാജു എന്നിവര്‍ പ്രസംഗിച്ചു.