ഒല്ലൂർ പ്രസിഡൻസി ക്ലബ്ബ് രജതജൂബിലി ആഘോഷം കൈനൂർ ബി.എസ്.എഫ്. ബറ്റാലിയൻ ഡെപ്യൂട്ടി കമാൻഡന്റ് ബി.എ. സോണി ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് ചെയർമാൻ ടോമി ഒല്ലൂക്കാരൻ അധ്യക്ഷനായി.
ഫാ. രാജു അക്കര ജൂബിലി സ്മരണിക പ്രകാശനം ചെയ്തു. ജേക്കബ് തട്ടിൽ, ജോർജ് പള്ളിത്തറ, കെ.ആർ. ഔസേപ്പ്, സി.എ. പോളി, ജോജി ഫ്രാൻസിസ്, കെ. ജോയ് പോൾ തുടങ്ങിയവർ പ്രസംഗിച്ചു.