ജനതാ കർഫ്യൂ ദിനം ജീവിതത്തിലൊരിക്കലും മറക്കില്ല. ഞങ്ങളുടെ അടുക്കള സമ്പന്നമായ ദിവസം. ആദ്യമായി കിട്ടിയ ഒരു കുടുംബകൂട്ടായ്‌മ ഞങ്ങൾ അടിച്ചുപൊളിച്ചത് അടുക്കളയിലാണ്. ആരും പുറത്തുപോവാത്തതിനാൽ അടുക്കളയിൽ രാവിലെത്തന്നെ എല്ലാവരും ഹാജർ. ഞാനും അമ്മായിഅമ്മ ശാരദമ്മാളും ചേട്ടത്തി ലതയും മക്കൾ രാമചന്ദ്രനും ഗണേശനുമെല്ലാമായി അടുക്കളയിൽ സ്നേഹത്തിന്റെ രുചിക്കൂട്ട്.

വിഭവസമൃദ്ധമായ സദ്യതന്നെ ഒരുക്കി. ഭർത്താവ് ഹരിഹരൻ ജീവിതത്തിലാദ്യമായി അടുക്കളയിൽ സഹായിയായ സുന്ദരനിമിഷം. അമ്മായിഅമ്മയുടെ നേതൃത്വത്തിൽ പായസമടക്കം പ്രത്യേകവിഭവങ്ങൾ ഞങ്ങളുടെ സ്നേഹക്കൂട്ടായ്‌മയിൽ അണിനിരന്നു. ആർക്കും ഒരസുഖവും വരുത്തരുതെന്ന് ഞങ്ങളെല്ലാവരും മനസ്സറിഞ്ഞ് പ്രാർഥിച്ചു.

ശിവകാമി, മാനേജർ, ചെറുതുരുത്തി

ധനലക്ഷ്‌മി ബാങ്ക്