വിഷമിക്കേണ്ട സമയമാണ്. എങ്കിലും കുറേ നാളുകൾക്കുശേഷം എല്ലാവരും ഒത്തുചേർന്നു. രാവിലെത്തന്നെ വീടും പരിസരവും വൃത്തിയാക്കി. മകളും മരുമകനും സഹോദരന്റെ മക്കളുമെല്ലാം ചേർന്നാണ് വൃത്തിയാക്കലും പാചകവുമെല്ലാം നടത്തിയത്.

പുറത്തിറങ്ങാതെ എല്ലാവരും വീട്ടിൽത്തന്നെ ഇരുന്നു. ഈറോഡുള്ള മകൻ ഒപ്പമില്ലാത്തതിൽ വിഷമമുണ്ടെങ്കിലും സുരക്ഷിതനാണെന്നതിനാൽ ടെൻഷനില്ല. കൊറോണവ്യാപനമെന്ന ഭീതി നിൽക്കുന്നതിനാൽ നേരത്തേത്തന്നെ എല്ലാ സാധനങ്ങളും വാങ്ങിവെച്ചിരുന്നു. ഉച്ചയ്ക്ക് എല്ലാവരുംകൂടി പാചകംചെയ്തു. ഒരുമിച്ചുണ്ടു.

ഭാഗ്യലക്ഷ്‌മി മോഹൻദാസ്, മരുതൂർ വീട്, കിരാലൂർ