ഒഴിവുസമയങ്ങൾ കുറവാണ്, ഒത്തുചേരലുകളും. എന്തായാലും ഹർത്താൽദിനങ്ങളിലൊക്കെ സർക്കാർ ജോലിക്കുവേണ്ടി പഠിക്കാറുണ്ട്. ഇന്ന് ഏകദേശം സമാനമായ ഒരുദിവസം ആയിരുന്നു. പക്ഷേ, ഇന്നത്തെ കർഫ്യൂ രാജ്യത്തിനുവേണ്ടി കുടുംബം ഇരുകൈയും നീട്ടി ഏറ്റെടുത്തതായിരുന്നു. അപ്പോൾപ്പിന്നെ ഈ ദിവസവും വെറുതെ കളഞ്ഞില്ല. അനിയൻ വിപിനും അനിയത്തി സുചിത്രയ്ക്കുമൊപ്പം ഒരു കമ്പൈൻഡ്‌ സ്റ്റഡി അങ്ങു നടത്തി. രാവിലെത്തന്നെ വീടും പരിസരവും വൃത്തിയാക്കി. രണ്ടാം ക്ലാസുകാരൻ മകൻ അദ്വയ്യ്ക്ക്‌ ഒപ്പം കളിച്ചു. അനിയത്തിയുടെ കുഞ്ഞിനെ ലാളിച്ചു. വിശേഷങ്ങൾ പറഞ്ഞിരുന്ന് സമയം കളഞ്ഞു.

സംഗീത സനൂപ്

പുത്തൻപുരയ്ക്കൽ വീട്, വിയ്യൂർ