ചെട്ടിയങ്ങാടിയിൽ റോഡ് അറ്റകുറ്റപ്പണി നടത്തിയത് ആശ്വാസമായി. പൈപ്പിടാനായി പൊളിച്ച റോഡിലെ ഭാഗം ഒഴിവാക്കി വാഹനങ്ങളോടിച്ചിരുന്നത് വലിയ ബുദ്ധിമുട്ടായിരുന്നു സൃഷ്ടിച്ചിരുന്നത്. ചെട്ടിയങ്ങാടി ജങ്ഷൻ മുതൽ എലൈറ്റ് ആശുപത്രിയുടെ മുൻവശം വരെയുള്ള കൊടുങ്ങല്ലൂർ -ഷൊർണൂർ സംസ്ഥാനപാതകൂടി ഉൾപ്പെടുന്ന റോഡാണിത്. ‌

ചെട്ടിയങ്ങാടി ജങ്‌ഷൻ -കൂർക്കഞ്ചേരി എലൈറ്റ് ജങ്ഷൻ വരെയുള്ള പാച്ചിങ് പണി കഴിഞ്ഞെങ്കിലും ടാറിടൽ ഉടനെയുണ്ടാകാൻ സാധ്യതയില്ല. വാഹനങ്ങൾ ഓടി റോഡ് ഒന്നു നിരപ്പായതിനുശേഷമായിരിക്കും ടാറിടുക.

റോഡുകളുടെ അറ്റകുറ്റപ്പണികൾക്കുള്ള മുഴുവൻ ടെൻഡറുകളും ഏപ്രിൽ പത്തിനുമുമ്പ് പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പോസ്റ്റോഫീസ് റോഡിന്റെ ടെൻഡർ 31-നാണ് തുറക്കുക. ബാക്കിയുള്ള റോഡുകളുടേതിന്റെ ടെൻഡർ ഉടൻ ആകുമെന്നാണ് പ്രതീക്ഷ. പൈപ്പിടാനുള്ള കുഴിയടച്ചത് ഉറയ്ക്കണമെങ്കിൽ മൂന്നുമാസമെങ്കിലും വേണം. അതിനുശേഷമാകും ടാറിടൽ. കരാറുകാരുടെ സമരവും പ്രവൃത്തികളെ ബാധിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി മേയർ പി. റാഫി ജോസ് അഭിപ്രായപ്പെട്ടു.