ജോൺ ഡേവിയുെട വീടെന്ന ‘ക്ലാഡ്’ മരക്കൂട്ടങ്ങൾക്കിടയിലാണ്. ക്ലാഡെന്നാൽ സെന്റർ ഫോർ ലേണിങ് ആർട്ട് ആൻഡ് ഡിസൈൻ ലാറി ബേക്കറിന്റെ നിർമാണശൈലിയിൽ നിർമിച്ച കെട്ടിടം. കെട്ടിടംതന്നെ വലിയൊരു മൂശയുടെ രൂപത്തിലാണ്. ക്ലാഡൊരു കലാ പഠനശാലയാണ്. ഗുരുകുലരീതിയിലാണ് എല്ലാം. കല പഠിക്കാൻ ആഗ്രഹമുള്ളവർക്ക് ഇവിടെയെത്താം. പ്രായപരിധിയില്ല. പഠനത്തിനെത്തുന്നവർക്ക് കടലാസും പെൻസിലും കളറും കളിമണ്ണും സിമന്റും മരവും ലോഹച്ചീളും ഉളിയുമെല്ലാം ജോണ് ഡേവി നൽകും. കംപ്യൂട്ടറും നൽകും. കെട്ടിടത്തിനുള്ളിലെ പണിശാലയിൽ അണയാതെ എരിയുന്ന മൂശയുണ്ട്. അതിനടുത്ത് കളിമണ്ണുണ്ട്. എല്ലാം പരിധിയില്ലാതെ ഉപയോഗപ്പെടുത്താം. പക്ഷേ, ഇതുപയോഗിക്കുന്നത് ഒാരോരുത്തർക്കും ഉള്ളിലെ കല പരിപോഷിപ്പിക്കാനായിരിക്കണം.
താമസിക്കാനിടം നൽകും. ഭക്ഷണം ഉണ്ടാക്കിക്കഴിക്കണം. ഗുരുവും ശിഷ്യരുമൊരുമിച്ച് വേണം കഴിക്കാൻ. വസ്ത്രം സ്വയം കഴുകണം. എല്ലാ ജോലികളും സ്വയം ചെയ്യണം. കല മാത്രമല്ല, ജീവിതവും ഇവിടെ പഠിക്കുകയാണ്. ഒന്നിനും ഫീസില്ല. ഉള്ളവർക്ക് എന്തെങ്കിലും കൊടുക്കാം. ഇല്ലാത്തവർക്കും പഠിക്കാം.
ജോൺ ഡേവി കലാപഠനങ്ങൾ പൂർത്തിയാക്കിയത് ശാന്തിനികേതനിലും മൈസൂർ യൂണിവേഴ്സിറ്റിയിലും ബറോഡ എം.എസ്. യൂണിവേഴ്സിറ്റിയിലുമാണ്. കാലിക്കറ്റ് സർവ്വകലാശാലയിൽനിന്ന് എം.എ. ഫിലോസഫിയും ജയിച്ചു.
പഠനകാലഘട്ടങ്ങളിലെ അനുഭവങ്ങളും പാഠങ്ങളും സമ്മേളിപ്പിച്ചാണ് തൃശ്ശൂർ പറവട്ടാനി ഒല്ലൂക്കരയിൽ ക്ലാഡ് ആറുവർഷം മുമ്പ് തുടങ്ങിയത്. പഠനമോഹവുമായി എത്തുന്നവരെ മൂശയിലിട്ട് ശുദ്ധീകരിച്ച് പുറത്തേയ്ക്കയക്കുക. അതായിരുന്നു ലക്ഷ്യം. പരസ്യവും പൊങ്ങച്ചവുമൊന്നുമില്ലാതെ തന്നെ സ്ഥാപനം തേടി ശിഷ്യർ എത്തി. അതോടെയാണ് താമസവും ഭക്ഷണവും ഒരുക്കിയത്.
എൻ.െഎ.എഫ്.ടി., സി.ഇ.പി.ടി.,എൻ.െഎ.ഡി.,ഫൈൻ ആർട്സ് തുടങ്ങിയ പ്രൊഫഷണൽ-പ്രീമിയം സ്കൂളുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവരും കിട്ടാത്തവരുമെല്ലാം ക്ലാഡിലേക്കെത്താറുണ്ട്. ഇവിടെ ഇതേവരെ 500-ലേറെ പേർ പഠനം നടത്തി. അവരെല്ലാംതന്നെ അഖിലേന്ത്യാതലങ്ങളിലെ കലാരംഗത്തെ പ്രവേശനപരീക്ഷകളിൽ പ്രവേശനം നേടി അറിയപ്പെടുന്ന ആർട്ടിസ്റ്റുകളായി.
ഇവിടെ പഠനത്തിന് പരിമിതിയില്ല. സിലബസില്ല. പുസ്തകവുമില്ല. ഇപ്പോൾ കേരളത്തിനകത്തും പുറത്തും നിന്നായി 60 േപരുണ്ട്. 20 പെൺകുട്ടികളാണ്. പെൺകുട്ടികൾക്ക് താമസസൗകര്യമില്ല.
1835-െല ക്ലൈമർ അച്ചടിയന്ത്രം മുതൽ സൂപ്പർ കംപ്യൂട്ടർ വരെയുണ്ടിവിടെ പരിശീലനത്തിനും പഠനത്തിനുമായി. കംപ്യൂട്ടർ ആനിമേഷനിൽ താത്‌പര്യമുള്ളവർക്കാണ് കംപ്യൂട്ടർ ലാബ്. സിമന്റും ഒാടും മണലും ഇഷ്ടികയുമെല്ലാമുണ്ട് അങ്കണത്തിൽ. ക്രിയാത്മകമായ എന്ത് നിർമാണവും നടത്താം. പരിധിയില്ല,വിലക്കില്ല.
കലാകാരനായതിനാൽ ജോൺ ഡേവിയെത്തേടി നിറയെ ഇന്റീരിയർ-എക്സ്‌റ്റീരിയർ ജോലികളെത്തും. സഹായികൾ ഇവിടത്തെ ശിഷ്യരാണ്. പണി കഴിഞ്ഞാൽ അവർക്ക് കൃത്യമായ കൂലി നൽകും. പഠനത്തിനായി ചെലവിടുന്ന പണത്തിലേറെ പഠനംകഴിയുന്പോൾ തിരികെ ലഭിക്കണം- അതാണ് ജോൺ ഡേവിയുെട മതം.
പഠനത്തിന്റെ ഭാഗമായി മ്യൂസിയം- ഇൻഡസ്ട്രി തുടങ്ങി പലയിടങ്ങളിലെ സന്ദർശനമുണ്ട്. വിദഗ്‌ധരുടെ ക്ലാസുണ്ട്. സെമിനാറുണ്ട്. സെമിനാറിൽ ശിഷ്യരാണ് ഭക്ഷണമുണ്ടാക്കേണ്ടതും വിളന്പേണ്ടതും. ഇതിനും കൂലി നൽകും. നല്ല മനുഷ്യരും നല്ല ജോലിക്കാരുമാക്കി മാറ്റുക മാത്രമല്ല, നല്ല പാചകക്കാരും ആകും ഇവിടെയെത്തുന്നവർ.
ക്ലാഡിലെ ഒരു മുറിയിലാണ് േജാൺ ഡേവിയും ഭാര്യ ജിഷയും മക്കളായ ഫോൻസിയും ഗബ്രിയേലും ഫ്രിദയും താമസിക്കുന്നത്. ജിഷയാണ് ശിഷ്യരെ പാചകം പഠിപ്പിക്കുന്നത്.