വെണ്ടോര്‍: സെന്റ് മേരീസ് പള്ളിയില്‍ പരിശുദ്ധ ദൈവമാതാവിന്റെ പ്രതിഷ്ഠാ തിരുനാളും ഊട്ടുനേര്‍ച്ചയും നടത്തി. രാവിലെ കുര്‍ബ്ബാനയ്ക്ക് ഫാ. ജിയോ തെക്കിനിയത്ത് കാര്‍മികത്വം വഹിച്ചു. തിരുനാള്‍ പാട്ടുകുര്‍ബ്ബാനയ്ക്ക് ബിഷപ്പ് മാര്‍ ജോയ് ആലപ്പാട്ട് മുഖ്യകാര്‍മികനായി. ഫാ.ഡേവിഡ് നെറ്റിക്കാടന്‍ സഹകാര്‍മികത്വം വഹിച്ചു. വൈകീട്ട് ഫാ. സിജോ തയ്യാലയ്ക്കലിന്റെ കാര്‍മികത്വത്തില്‍ കുര്‍ബ്ബാന നടന്നു. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം. വികാരി ഫാ.ഡേവിസ് പുലിക്കോട്ടില്‍, ഫാ.സാജന്‍ മാറോക്കി, സി.പി. സണ്ണി എന്നിവര്‍ നേതൃത്വം നല്‍കി.