വടക്കാഞ്ചേരി: വരവൂര്‍ മേതൃക്കോവില്‍ ശിവക്ഷേത്രസന്നിധിയില്‍ മണ്ണില്‍ തീര്‍ത്ത ശിവരൂപം ദര്‍ശിക്കാന്‍ വന്‍ തിരക്ക്. മുപ്പത് അടി നീളത്തില്‍ പൂര്‍ണമായും മണ്ണിലാണ് ശിവശയനം രൂപപ്പെടുത്തിയത്. ഏഴടി വീതിയില്‍ ഒരുക്കിയ ശില്പത്തിന് ഏകദേശം പത്ത് യൂണിറ്റ് മണ്ണ് വേണ്ടിവന്നു.

ചിറ്റണ്ട സ്വദേശി ലെനിനാണ് ശില്പി. സഹായികളോടൊപ്പം 18 ദിവസം അധ്വാനിച്ചാണ് ശില്പനിര്‍മാണം പൂര്‍ത്തീകരിച്ചത്. പ്രത്യേകം പന്തലും ക്ഷേത്രസമിതി ശില്പത്തിന് ഒരുക്കിയിട്ടുണ്ട്. വ്യത്യസ്തങ്ങളായ 30 പറയും ശില്പത്തിന് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്.