തൃപ്രയാര്‍: വാടാനപ്പള്ളി ഓര്‍ഫനേജ് കമ്മിറ്റിക്ക് കീഴിലുള്ള തളിക്കുളം ഇസ്ലാമിയ കോളേജിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികം 'തന്‍മിയ' ശനിയാഴ്ച കോളേജില്‍ നടക്കുമെന്ന് പ്രിന്‍സിപ്പല്‍ ഹക്കിം നദ്വി, ചെയര്‍മാന്‍ എം.എ. ആദം എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ 10ന് ജമാ അത്തെ ഇസ്ലാമി സംസ്ഥാന അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യും.
ഫാസിസം, രാഷ്ട്രം, പൗരസമൂഹം എന്ന വിഷയത്തില്‍ 2.30ന് നടക്കുന്ന സാംസ്‌കാരിക സംഗമത്തില്‍ കെ.ഇ.എന്‍. കുഞ്ഞഹമ്മദ്, എന്‍.പി. ചെക്കുട്ടി, കെ.കെ. ബാബുരാജ്, മുജീബ് റഹ്മാന്‍ കിനാലൂര്‍, കെ.എ. ശഫീഖ്, സി. ദാവൂദ് എന്നിവര്‍ പങ്കെടുക്കും.
അഞ്ചിന് പൂര്‍വവിദ്യാര്‍ത്ഥി സംഗമം. 6.30ന് നടക്കുന്ന സന്നദ് ദാനം ജമാ അത്തെ ഇസ്ലാമി ഹിന്ദ് അസി. അമീര്‍ ടി. ആരിഫലി ഉദ്ഘാടനം ചെയ്യും.
പത്രസമ്മേളനത്തില്‍ എം.എം. ഷംസുദ്ദീന്‍ നദ്വി, ആര്‍.കെ. ഖാലിദ്, നിസാര്‍ എന്നിവരും പങ്കെടുത്തു.