തൃശ്ശൂര്‍: സംസ്ഥാന വ്യാപകമായി ഏപ്രില്‍ 15 മുതല്‍ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ കേരളപ്രദേശ് മത്സ്യത്തൊഴിലാളി സംഘം (ബി.എം.എസ്.) സംസ്ഥാന പ്രവര്‍ത്തക സമിതി തീരുമാനിച്ചു.
ചെറു മത്സ്യബന്ധന നിരോധനം കര്‍ശനമാക്കുക, ജലാശയ മലിനീകരണ നിരോധന നിയമം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രക്ഷോഭം.
സംസ്ഥാന വൈസ് പ്രസിഡന്റ് ആര്‍. രാധാകൃഷ്ണന്‍ യോഗത്തില്‍ അധ്യക്ഷനായി. സംഘടനാ സെക്രട്ടറി സി.വി. രാജേഷ് ഉദ്ഘാടനം ചെയ്തു. എ.ഡി. ഉണ്ണികൃഷ്ണന്‍, പി. ജയപ്രകാശ്, കെ.എസ്. അനില്‍കുമാര്‍, സി.വി. ശെല്‍വരാജ്, ശിവദാസ് എന്നിവര്‍ പ്രസംഗിച്ചു.