തൃശ്ശൂര്‍: ജില്ല ഹയര്‍സെക്കന്‍ഡറി മലയാള അധ്യാപകസമിതി ഏര്‍പ്പെടുത്തിയ ഗുരുദക്ഷിണ പുരസ്‌കാരം കവി ആറ്റൂര്‍ രവിവര്‍മയ്ക്ക് സമര്‍പ്പിച്ചു. ജില്ലയിലെ മലയാളം ഭാഷാ വിദ്യാര്‍ഥികളാണ് ഗുരുദക്ഷിണയായി പുരസ്‌കാരം സമര്‍പ്പിച്ചത്.

ചടങ്ങ് പി.വി. കൃഷ്ണന്‍നായര്‍ ഉദ്ഘാടനംചെയ്തു. ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ മലയാളത്തില്‍ മുഴുവന്‍ മാര്‍ക്കും നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ അനുമോദിച്ചു. ആറ്റൂര്‍ രവിവര്‍മ്മ ഇവര്‍ക്ക് മലയാളതിലക പട്ടം നല്‍കി.

ആറ്റൂര്‍ കവിതകളിലെ സൗന്ദര്യതലങ്ങളെക്കുറിച്ച് ഡോ. ഡൊമനിക് ജെ. കാട്ടൂര്‍ പ്രഭാഷണം നടത്തി. വി.വി. ശ്രീല അധ്യക്ഷത വഹിച്ചു. വി.എം. കരീം, ഡോ.ആര്‍. സുരേഷ്, പി.ഡി. പ്രകാശ് ബാബു, കെ.ജി. രാംലാല്‍ എന്നിവര്‍ പ്രസംഗിച്ചു.