തൃശ്ശൂര്‍: തെക്കേ മഠത്തിന്റെ ആചാര്യരത്‌ന പുരസ്‌കാരത്തിന് പണ്ഡിതരത്‌നം കെ.പി. അച്യുത പിഷാരടിയും വേദപണ്ഡിതന്‍ നാരായണമംഗലത്ത് അഗ്നിശര്‍മ്മന്‍ നമ്പൂതിരിപ്പാടും അര്‍ഹനായി. 10,001 രൂപയാണ് പുരസ്‌കാരത്തുക. സംസ്‌കൃത കാവ്യനാടകാദികളിലും വ്യാകരണത്തിലും പ്രഗല്ഭനാണ് 105 കാരനായ അച്യുതപിഷാരടി. വേദവും തര്‍ക്കശാസ്ത്രവും ഹിന്ദിയും അഭ്യസിച്ച് കടവല്ലൂര്‍ അന്യോന്യത്തില്‍ കടന്നിരിക്കല്‍ കഴിഞ്ഞ വ്യക്തിയാണ് അഗ്നിശര്‍മ്മന്‍ നമ്പൂതിരിപ്പാട്.
11ന് നാലുമണിക്ക് തെക്കേമഠം ലക്ഷ്മീമണ്ഡപത്തില്‍ നടക്കുന്ന ശ്രീശങ്കരജയന്തി സമ്മേളനത്തില്‍ സ്വാമി ഭൂമാനന്ദതീര്‍ത്ഥ പുരസ്‌കാരം സമര്‍പ്പിക്കും.
പത്രസമ്മേളനത്തില്‍ പ്രൊഫ.എം. മാധവന്‍കുട്ടി,കെ.പി. രാധാകൃഷ്ണന്‍, അഡ്വ. പാഴൂര്‍ പരമേശ്വരന്‍, പി.എന്‍.ഗോപാലകൃഷ്ണപ്പിള്ള, വടക്കുമ്പാട് നാരായണന്‍ എന്നിവര്‍ പങ്കെടുത്തു.