തിരൂര്‍: തിരൂര്‍ സി.എല്‍.സി. യൂണിറ്റിന്റെ മരിയന്‍ കാര്‍ണിവല്‍ തുടങ്ങി. ശനിയാഴ്ച വൈകീട്ട് തുടങ്ങിയ കാര്‍ണിവല്‍ ഞായറാഴ്ച രാത്രി ഒമ്പതിന് സമാപിക്കും. ആയിരത്തിലേറെ കൊന്തകളുടെയും ബൈബിളുകളുടെയും മരിയന്‍ ചിത്രങ്ങളുടെയും പ്രദര്‍ശനമാണ് കാര്‍ണിവലിന്റെ പ്രത്യേകത. വികാരി ഫാ. ഡേവിസ് പനംകുളം കാര്‍ണിവല്‍ ഉദ്ഘാടനം ചെയ്തു. ഫാ. ജെറിന്‍ ചൂണ്ടല്‍, സി.എല്‍.സി. അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.