മെഡിക്കല്‍ കോളേജ്: പകര്‍ച്ചപ്പനി തടയാനായി സംസ്ഥാനമൊട്ടാകെ മാതൃഭൂമി നടത്തുന്ന ബോധവത്കരണത്തിന് ജില്ലയില്‍ തുടക്കമായി. മാതൃഭൂമി തയ്യാറാക്കിയ ലഘുലേഖയുടെ വിതരണോദ്ഘാടനം ഗവ. മെഡിക്കല്‍ കോളേജില്‍ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.ആര്‍. ബിജുകൃഷ്ണന്‍ നിര്‍വഹിച്ചു.

മാതൃഭൂമി ആരോഗ്യമാസിക തയ്യാറാക്കിയ ലഘുലേഖ സീഡ്, നന്മ പ്രവര്‍ത്തകരാണ് വിതരണം ചെയ്യുന്നത്. ആസ്​പത്രികള്‍, പൊതുസ്ഥലങ്ങള്‍ കൂടാതെ വീടുകളിലും ലഘുലേഖ വിതരണം ചെയ്യും.

ജലദോഷപ്പനി, ഡെങ്കിപ്പനി, പന്നിപ്പനി, എലിപ്പനി, ചിക്കുന്‍ ഗുനിയ, മലമ്പനി എന്നിവയുടെ ലക്ഷണങ്ങള്‍, അവയെ പ്രതിരോധിക്കുന്ന വിധം, പനി വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള വിദശാംശങ്ങളാണ് ലഘുലേഖയിലുള്ളത്.