പുന്നയൂര്‍ക്കുളം: ഉപ്പുങ്ങല്‍ കടവിലെ തടയണ തകര്‍ന്നു. പാലായ്ക്കല്‍ കടവില്‍ കലുങ്കിനോടുചേര്‍ന്ന് വടക്കേക്കെട്ടിലേക്ക് വെള്ളം തുറന്നുവിടുന്ന താത്കാലിക തടയണയാണ് തകര്‍ന്നത്. സാമൂഹിക വിരുദ്ധര്‍ തടയണ പൊളിച്ചതാണെന്നും സംശയമുണ്ട്. പൊളിഞ്ഞ ഭാഗത്തെ വെള്ളമൊഴുക്ക് നിയന്ത്രണവിധേയമാക്കി.

പടവിലെ മത്സ്യകൃഷി വിളവെടുപ്പിനിരിക്കെയാണ് തടയിണ പൊട്ടിയത്. കലുങ്കിന്റെ മറുഭാഗമായ പരൂര്‍ കെട്ടില്‍ തടയണ പൊട്ടാവുന്ന തരത്തില്‍ വെള്ളം ഉണ്ടായിരുന്നില്ലെന്ന് കര്‍ഷകര്‍

പറയുന്നു. ഇവിടെയുണ്ടായിരുന്ന കുറ്റികളും മുറിച്ച നിലയിലാണ്.