മാള: കുഴൂര്‍, മാള, അന്നമനട എന്നീ പഞ്ചായത്തുകളില്‍ ചൊവ്വാഴ്ച ബി.ജെ.പി.യുടെ ഹര്‍ത്താല്‍ ആഹ്വാനം. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. മാള മെറ്റ്‌സ് എന്‍ജിനിയറിങ് കോളേജിലേക്ക് എ.ബി.വി.പി. നടത്തിയ മാര്‍ച്ചിന് നേരേ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലെന്ന് ബി.ജെ.പി. ഭാരവാഹികള്‍ പറഞ്ഞു.