മായന്നൂര്‍: ഇന്ധനവിലവര്‍ധനയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രകടനവും പൊതുയോഗവും നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ് ശിവന്‍ വീട്ടിക്കുന്ന് ഉദ്ഘാടനം ചെയ്തു. ഇ. പ്രകാശന്‍ അധ്യക്ഷത വഹിച്ചു. പി.എം. മണികണ്ഠന്‍, ബിജു തടത്തിവിള, കെ. സുദേവന്‍, പി.എം. സലീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.