മായന്നൂര്‍: ചിറങ്കര ശ്രീരാമസ്വാമി ക്ഷേത്രക്കുളം നാട്ടുകാരുടെ നേതൃത്വത്തില്‍ വൃത്തിയാക്കിത്തുടങ്ങി. രണ്ടേക്കറോളം വിസ്തൃതി വരുന്ന കുളത്തില്‍ ചണ്ടി, പുല്ല് എന്നിവ നിറഞ്ഞ് ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു.
പഴയകാലത്ത് നിര്‍മ്മിച്ച പടവുകളോടുകൂടിയ കുളം സമീപവാസികള്‍ക്ക് മാത്രമല്ല, കര്‍ഷകര്‍ക്കും ഉപയോഗപ്രദമായിരുന്നു. ഭൂഗര്‍ഭജലവിഭവ വകുപ്പിന്റെ ഫണ്ട് ലഭ്യമാക്കാന്‍ ശ്രമം നടന്നെങ്കിലും അത് ഫലപ്രദമായില്ല.
ഈ സാഹചര്യത്തിലാണ് നാട്ടുകാര്‍ കുളം നന്നാക്കാനായി രംഗത്തിറങ്ങിയത്.