കുന്നംകുളം: ബസ് യാത്രയ്ക്കിടെ വനിതാ ഡോക്ടറെ ശല്യംചെയ്ത മദ്രസ അധ്യാപകനെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. കിടങ്ങൂര്‍ മദ്രസയിലെ അധ്യാപകന്‍ മലപ്പുറം പാണ്ടിക്കാട് സ്വദേശി അബ്ദുള്‍ ഗഫൂറി (40)നെയാണ് ബസ് ജീവനക്കാരുടെ സഹായത്തോടെ പിടികൂടിയത്.

മാറഞ്ചേരി സര്‍ക്കാര്‍ ആസ്​പത്രിയിലെ ഡോക്ടര്‍ ബസില്‍ കുന്നംകുളത്തേക്ക് വരുന്നതിനിടെയാണ് ശാരീരിക ഉപദ്രവമുണ്ടായത്. ഡോക്ടറുടെ തൊട്ടുപിന്നിലെ സീറ്റിലാണ് ഇയാള്‍ ഇരുന്നിരുന്നത്. ഇയാള്‍ ഉപദ്രവിക്കുന്നെന്ന് കണ്ടക്ടറോട് പരാതിപ്പെട്ടെങ്കിലും പ്രയോജനമുണ്ടായില്ല. കുന്നംകുളം സ്റ്റാന്‍ഡില്‍ ബസ് നിര്‍ത്തിയപ്പോള്‍ ഇറങ്ങാന്‍ തുടങ്ങിയ അധ്യാപകനെ ഡോക്ടര്‍ പിടികൂടി.
 
നാട്ടുകാരും മറ്റ് യാത്രക്കാരും സഹായത്തിനെത്തി. ഇതോടെ കണ്ടക്ടര്‍ ഇയാളെയും വനിതാ ഡോക്ടറെയും കൂട്ടി പോലീസ് സ്റ്റേഷനിലെത്തി. വനിതാ ഡോക്ടറില്‍നിന്ന് മൊഴി രേഖപ്പെടുത്തിയശേഷം എസ്.ഐ. യു.കെ. ഷാജഹാന്റെ നേതൃത്വത്തില്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.