കൊരട്ടി: സംരക്ഷണമില്ലാതെ കാടുകയറിയും ചെളി നിറഞ്ഞും കിടന്നിരുന്ന കോനൂര്‍ പാണ്ടന്‍ കുളത്തിന് പുതുജീവനേകാന്‍! തൊഴിലുറപ്പു തൊഴിലാളികളും നാട്ടുകാരുമെത്തി. ജലക്ഷാമമില്ലാതെ വേനലിനെ മറികടക്കാനുള്ള പഞ്ചായത്തിന്റെ പദ്ധതിപ്രകാരമാണ് നവീകരണം നടക്കുന്നത്. പദ്ധതികളുടെ ഭാഗമായാണ് ജലസ്രോതസുകളുടെ സംരക്ഷണവും നവീകരണവും നടക്കുന്നത്.
കഴിഞ്ഞ വേനല്‍ക്കാലത്ത് പ്രദേശത്തെ ജലക്ഷാമം രൂക്ഷമായതോടെയാണ് തനത് ജലസ്രോതസ്സുകളെ പ്രയോജനപ്പെടുത്താനായി വാര്‍ഡ് അംഗം സിന്ധു ജയരാജും തൊട്ടടുത്ത വാര്‍ഡ് അംഗം സി.വി. ദാമോദരനും പദ്ധതി തയ്യാറാക്കിയത്. തൊഴിലുറപ്പ് പദ്ധതിയിലെ മൂന്ന് ലക്ഷം രൂപയും ഒപ്പം നാട്ടുകാരുടെ ശ്രമദാനവുമാണ് പ്രയോജനപ്പെടുത്തുന്നത്. ഇരുവാര്‍ഡുകളില്‍ നിന്നായി നാല്പതോളം സ്ത്രീകളടങ്ങുന്ന പ്രവര്‍ത്തകരാണ് കുളത്തിലെ ചെളിയും കാടും നീക്കി കുളം ശുദ്ധീകരിക്കുന്നത്.
പദ്ധതി പൂര്‍ത്തിയാകുന്നതോടെ മങ്ങാട്ട് പാടശേഖരത്തിലെ കൃഷിക്കും,പാറക്കുട്ടം ലിഫ്റ്റ് ഇറിഗേഷനും സമീപത്തെ കിണറുകളുടെ നിരുറവ സംരക്ഷിക്കാനുമാകുമെന്നാണ് ജനപ്രതിനിധികള്‍ പറയുന്നത്. കുളത്തിലെ മേല്‍ത്തട്ടിലൂടെ പോകുന്ന ഇടത് കര കനാലിലെ ഉറവ് കുളത്തിനെ ജല സമൃദ്ധമാക്കാറുണ്ടെങ്കിലും കാടുകയറി നശിച്ചതോടെ പ്രയോജനപ്പെടുത്താനാവാത്ത സ്ഥിതിയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.
നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം കെ.ആര്‍. സുമേഷ് നിര്‍വഹിച്ചു. വാര്‍ഡ് അംഗം സിന്ധു ജയരാജ് അധ്യക്ഷത വഹിച്ചു. കെ.എ. ഗ്രേസി, സി.വി. ദാമോദരന്‍, വി.ഇ.ഒ. വാഹിദ എന്നിവര്‍ പ്രസംഗിച്ചു. നവീകരിക്കുന്ന പാണ്ടന്‍ കുളത്തിന്റെ തുടര്‍ സംരക്ഷണത്തിന് പ്രത്യേക കര്‍മപദ്ധതി തയ്യാറാക്കുമെന്നും ജനപ്രതിനിധികള്‍ അറിച്ചു.