കണ്ണന്‍കുഴി: മേഖലയില്‍ റോഡരികില്‍ രാജവെമ്പാലയെ കണ്ട് വിനോദ സഞ്ചാരികള്‍ വാഹനങ്ങള്‍ നിര്‍ത്തിയതോടെ ആനമല റോഡില്‍ അല്പസമയം ഗതാഗതം സ്തംഭിച്ചു. വ്യാഴാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് രാജവെമ്പാലയെ കണ്ടത്.

ആര്‍ക്കും ശല്യമില്ലാതെ കിടക്കുകയായിരുന്നു. ആറടിയിലേറെ നീളമുള്ള വലിയ പാമ്പിനെ കണ്ടതോടെ നിരവധി പേര്‍ ഫോട്ടോയെടുക്കാന്‍ വാഹനങ്ങളില്‍ നിന്നിറങ്ങി.

അതിരപ്പിള്ളിയില്‍ നിന്ന് ടൂറിസം പോലീസെത്തിയാണ് ജനക്കൂട്ടത്തെ നിയന്ത്രിച്ചത്. ജനങ്ങള്‍ ബഹളം വച്ചതോടെ പാമ്പ് പതുക്കെ തല പൊക്കി പത്തിയെടുത്തു. ബൈജു കെ. വാസുദേവനെത്തി ഒന്നരയോടെ രാജവെമ്പാലയെ പിടിച്ച് വനപാലകര്‍ക്ക് കൈമാറി.