കേച്ചേരി: ചൂണ്ടലിലെ ജലമൂറ്റല്‍ കേന്ദ്രങ്ങളെ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ജലസംരക്ഷണസമിതി ചൂണ്ടല്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ സാംസ്‌കാരിക കൂട്ടായ്മ നടത്തും. വെള്ളിയാഴ്ച രാവിലെ 10ന് നടക്കുന്ന കൂട്ടായ്മ സാഹിത്യകാരന്‍ പാങ്ങില്‍ ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്യും.

മേഖലയില്‍ ഭൂഗര്‍ഭജലം ഊറ്റി വില്‍ക്കുന്നത് സംബന്ധിച്ച പരാതി അന്വേഷിക്കാന്‍ റവന്യൂ മന്ത്രിയുടെയും കളക്ടറുടെയും ഉത്തരവുണ്ടായിട്ടും നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് സാംസ്‌കാരിക കൂട്ടായ്മ സംഘടിപ്പിക്കുന്നത്.