കേച്ചേരി: സമസ്ത ഉലമാ സമ്മേളനം മാര്‍ച്ച് 3, 4, 5 തീയതികളില്‍ നടക്കും. 25000 പണ്ഡിതര്‍ സമ്മേളനത്തില്‍ സ്ഥിരം പ്രതിനിധികളാകും. മാര്‍ച്ച് മൂന്നിന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്ലിയാര്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് നടക്കുന്ന ബഹുജന സമ്മേളനം കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും.
കേച്ചേരിയില്‍ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹീം ഖലീല്‍ ബുഖാരി സമ്മേളന പ്രഖ്യാപനം നടത്തി. പൊന്മള അബ്ദുല്‍ഖാദര്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു.