കാട്ടൂര്‍: യൂത്ത് കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് ഇ.കെ. ജയിംസിന്റെ അനുസ്മരണവും വിദ്യാര്‍ഥികള്‍ക്കുള്ള പുസ്തകവിതരണവും നെടുംപുരയില്‍ ഞായറാഴ്ച രണ്ടിന് നടക്കും. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി എം.പി. ജാക്‌സണ്‍ ഉദ്ഘാടനം ചെയ്യും. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കിരണ്‍ ഒറ്റാലി അധ്യക്ഷനാകും.