ഗുരുവായൂര്‍: ഗുരുവായൂരപ്പന് 51 ഫ്‌ളാറ്റുകളുടെ സമുച്ചയം വഴിപാടായി ലഭിച്ചു. ദുബായില്‍ താമസിക്കുന്ന കോഴിക്കോട് ചെറുവണ്ണൂര്‍ വെങ്കട്ടരാമന്‍ സുബ്രഹ്മണ്യന്റെ (മോഹന്‍) വകയായിരുന്നു വഴിപാട്. ഇതിന്റെ രേഖകള്‍ ദേവസ്വത്തിന് കൈമാറി.

ഫ്‌ളാറ്റ് സമുച്ചയം ആയുര്‍വേദ ഉഴിച്ചില്‍ കേന്ദ്രമാക്കാന്‍ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. ഗുരുവായൂര്‍ ആനക്കോട്ടയ്ക്കു സമീപം നിര്‍മാണം പൂര്‍ത്തിയായ ഫ്‌ളാറ്റാണിത്.

ശനിയാഴ്ച രാവിലെ ദേവസ്വം ചെയര്‍മാന്‍ എന്‍. പീതാംബരക്കുറുപ്പ് താക്കോല്‍ ഏറ്റുവാങ്ങി. ഭരണസമിതിയംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, കെ. കുഞ്ഞുണ്ണി, എ. സുരേശന്‍, സി.കെ. അശോകന്‍, അഡ്മിനിസ്‌ട്രേറ്റര്‍ എം.ബി. ഗിരീഷ്, വി. നാരായണന്‍കുട്ടി, കെ. ശങ്കുണ്ണിരാജ് തുടങ്ങിയവര്‍ പങ്കെടുത്തു. ഗുരുവായൂര്‍ റിസോര്‍ട്ടിന്റെ ഉടമകൂടിയാണ് വഴിപാടുകാരന്‍.