ഗുരുവായൂര്‍: തത്സമയ പ്രവൃത്തിപരിചയ മത്സരത്തില്‍ പാവറട്ടി സെന്റ് ജോസഫ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഗ്ലോറി ലെതര്‍കൊണ്ടുള്ള മനോഹരമായ ചെരുപ്പും ഷൂവും നിര്‍മിച്ചു. മേള കഴിഞ്ഞാല്‍ ചെരുപ്പ് അച്ഛന് സമ്മാനിക്കും. ഷൂ താനുമിടും- ഗ്ലോറി പറഞ്ഞു.

ചെരുപ്പുനിര്‍മാണ സ്ഥാപനം നടത്തുന്ന അരിയന്നൂര്‍ പുലിക്കോട്ടില്‍ സൈമണിന്റെ മകളാണ് ഈ പ്ലസ് വണ്‍ വിദ്യാര്‍ഥിനി. അതുകൊണ്ട് ഇവ നിര്‍മിക്കുന്നതില്‍ ഗ്ലോറിയും പ്രൊഫഷണലാണ്.