ഗുരുവായൂര്‍: വ്യാപാരമേഖലയിലെ സംഘടനയായ ട്രേഡേഴ്‌സ് കള്‍ച്ചറല്‍ സെന്ററിന്റെ അഞ്ചാം വാര്‍ഷികാഘോഷവും വനിതാഫോറത്തിന്റെ രണ്ടാം വാര്‍ഷികവും ചൊവ്വാഴ്ച ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ഗുരുവായൂര്‍ ചന്ദന ഇന്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 9.30-ന് കെ.വി. അബ്ദുള്‍ ഖാദര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് സി.ഡി. ജോണ്‍സണ്‍, ജനറല്‍ സെക്രട്ടറി പി.ഐ. ആന്റോ, ടി.കെ. പരമേശ്വരന്‍, ധന്യ ഷാജി, ജാക്വിലിന്‍ സ്റ്റീഫന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.മെട്രലിങ്ക്‌സ് വാര്‍ഷികം

ഗുരുവായൂര്‍: ഗുരുവായൂര്‍ മെട്രോലിങ്ക്‌സ് ക്ലബ്ബിന്റെ 18-ാം വാര്‍ഷികവും കുടുംബസംഗമവും ഞായറാഴ്ച നടക്കും. ക്ലബ്ബ് ഹൗസില്‍ വൈകീട്ട് ആറിന് കെ.വി. അബ്ദുള്‍ഖാദര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.നവജീവന്‍ റസിഡന്‍സ് അസോസിയേഷന്‍

ഗുരുവായൂര്‍:
നവജീവന്‍ റസിഡന്‍സ് അസോസിയേഷന്‍ ഏഴാംവാര്‍ഷികവും കുടുംബ സംഗമവും ഇഫ്താര്‍വിരുന്നും നഗരസഭാ വൈസ്‌ചെയര്‍മാന്‍ കെ.പി. വിനോദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബാബു വര്‍ഗീസ് അധ്യക്ഷനായി.

ഗുരുവായൂര്‍ ടൗണ്‍ മസ്ജിദ് ഖത്തീബ് അബ്ദുല്‍ ഖാദര്‍ ദാരിമി, കോട്ടപ്പടി സെന്റ് ലാസേഴ്‌സ് പള്ളി വികാരി ഫാ. നോബി അമ്പൂക്കന്‍, ഡോ.കെ.ബി. സുരേഷ്, ടി.പി.ജി. മേനോന്‍, പോളി ഫ്രാന്‍സിസ്, പി.എ. പുഷ്പാകരന്‍ എന്നിവര്‍ പ്രസംഗിച്ചു. പ്ലസ് ടു പരീക്ഷയില്‍ ഉന്നതവിജയം നേടിയ നവ്യ സുരേഷിനെ അനുമോദിച്ചു.