ഗുരുവായൂര്‍: ഗുരുവായൂരില്‍ സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ നിര്‍മാണോദ്ഘാടനം തിങ്കളാഴ്ച നടക്കുമെന്ന് കെ.വി. അബ്ദുള്‍ ഖാദര്‍ എം.എല്‍.എ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. ബിന്ദു മണി എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ ഒമ്പതരയ്ക്ക് കടകംപിള്ളി സുരേന്ദ്രനാണ് ഉദ്ഘാടനം നിര്‍വഹിക്കുക.

ഗുരുവായൂര്‍ റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന സര്‍ക്കാര്‍ മന്ദിരം പൊളിച്ചാണ് പുതിയത് പണിയുന്നത്. 22.5 കോടി രൂപയാണ് ഇതിന് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. അഞ്ചു നിലകളിലായി 56 മുറികളുണ്ടാകും.