ഗുരുവായൂര്‍: എന്‍.എസ്.എസ്. കോട്ടപ്പടി കരയോഗം കുടുംബസംഗമവും കരയോഗ മന്ദിരത്തോടു ചേര്‍ന്നു നിര്‍മിച്ച ഹാളിന്റെ സമര്‍പ്പണവും യൂണിയന്‍ പ്രസിഡന്റ് എന്‍. രാജശേഖരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സെക്രട്ടറി കെ. മുരളീധരന്‍ കുട്ടികള്‍ക്ക് പഠനകിറ്റുകള്‍ നല്‍കി. ചികിത്സാ സഹായങ്ങള്‍ കെ. രാമചന്ദ്രന്‍ നായര്‍ നല്‍കി.

പി.ആര്‍. കാര്‍ത്തികേയന്‍ അധ്യക്ഷനായി. ഡോ. വി. അച്യുതന്‍കുട്ടി, സി. കോമളവല്ലി, ജ്യോതി ആര്‍. നാഥ്, ബിന്ദു നാരായണന്‍, ടി. ഉണ്ണികൃഷ്ണന്‍, കെ. ഗിരീന്ദ്രബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.