ഗുരുവായൂര്‍: കാവീട് സെന്റ് ജോസഫ് ദേവാലയത്തില്‍ നിര്‍ധന കുടുംബങ്ങളില്‍പ്പെട്ടവര്‍ക്കുള്ള സമൂഹവിവാഹത്തിന് സംഘാടകസമിതി രൂപവത്കരിച്ചു. വിന്‍സെന്റ് ഡി. പോള്‍ എന്ന സംഘടനയാണ് വിവാഹം നടത്തിക്കൊടുക്കുന്നത്.

ഫാ. ടോളസ് ആലുക്കല്‍ ചെയര്‍മാനും ട്രസ്റ്റിമാരായ എം.ആര്‍. ആന്റണി, ജെയ്‌സണ്‍ സി.വി., ജോസ് ലൂയിസ് എന്നിവര്‍ പ്രധാന ഭാരവാഹികളുമായാണ് സമിതി. ജൂണ്‍ 24-നാണ് സമൂഹവിവാഹം.