ഗുരുവായൂര്‍: എസ്.എന്‍.ഡി.പി.യോഗം ഗുരുവായൂര്‍ യൂണിയന്റെ ശ്രീനാരയണ കലോത്സവം വെള്ളി, ശനി ദിവസങ്ങളില്‍ നടക്കും. രാവിലെ ഒമ്പതിന് യൂണിയന്‍ ഹാളില്‍ സ്റ്റേജിതര മത്സരങ്ങളാണ്. ശനിയാഴ്ച രാവിലെ ഒമ്പതിന് നഗരസഭാ ടൗണ്‍ഹാളില്‍ സ്റ്റേജിന മത്സരങ്ങള്‍ തുടങ്ങും. എം.എ. ചന്ദ്രന്‍ ഭദ്രദീപം തെളിയിക്കും. വൈകിട്ട് മൂന്നിന് നടക്കുന്ന സമാപന സമ്മേളനം എസ്.എന്‍.ഡി.പി. യോഗം കൗണ്‍സിലര്‍ ഷീബ ഉദ്ഘാടനം ചെയ്യും.