ഗുരുവായൂര്‍: ഇന്ധന വിലവര്‍ധന പുനഃപരിശോധിക്കണമെന്ന് ഗുരുവായൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആവശ്യപ്പെട്ടു. പ്രസിഡന്റ് പി.വി. മുഹമ്മദ് യാസിന്‍ അധ്യക്ഷനായി. സെക്രട്ടറി രവി ചങ്കത്ത്, കെ.പി.എ. റഷീദ്, പി. മുരളീധരക്കൈമള്‍, കെ.പി. അബൂബക്കര്‍, കെ.ആര്‍. ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

സി.സി.സി. നാടകയരങ്ങ് ഇന്ന്

ഗുരുവായൂര്‍:
സി.സി.സി.യുടെ 823-ാമത് പ്രതിമാസ നാടകയരങ്ങ് ഗുരുവായൂരില്‍ വെള്ളിയാഴ്ച നടക്കും. ടൗണ്‍ഹാളില്‍ വൈകിട്ട് ആറരയ്ക്ക് തിരുവനന്തപുരം സൗപര്‍ണികയുടെ 'നിര്‍ഭയം' എന്ന നാടകം ഉണ്ടാകും.

പ്രതിഷേധപ്രകടനം

ഗുരുവായൂര്‍:
പെട്രോള്‍-ഡീസല്‍ വിലവര്‍ധനയ്‌ക്കെതിരേ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓട്ടോറിക്ഷാ കെട്ടിവലിച്ച് പ്രതിഷേധം നടത്തി. മണ്ഡലം പ്രസിഡന്റ് ഒ.കെ.ആര്‍. മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. പി.കെ. ജോര്‍ജ് അധ്യക്ഷനായി. ശശി വാറണാട്ട്, അരവിന്ദന്‍ പല്ലത്ത്, ആന്റോ തോമസ്, ശിവന്‍ പാലിയത്ത്, ബാലന്‍ വാറണാട്ട്, ഗോപി മനയത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.

പഠനോപകരണങ്ങള്‍ നല്‍കി

ഗുരുവായൂര്‍:
നഗരസഭ 16-ാം വാര്‍ഡിലെ വിദ്യാര്‍ഥികള്‍ക്ക് വാര്‍ഡംഗവും ചെയര്‍പേഴ്‌സണുമായ പി.കെ. ശാന്തകുമാരിയുടെ വക നോട്ടുബുക്കുകളും ബാഗും നല്‍കി. പാവപ്പെട്ട കുടംബങ്ങള്‍ക്ക് അരിയും വിതരണം ചെയ്തു.

എല്‍.എഫ്.കോളേജ് റിട്ട.പ്രിന്‍സിപ്പല്‍ ഡോ ട്രീസാ ഡൊമിനിക്ക് ഉദ്ഘാടനം ചെയ്തു.