ഗുരുവായൂര്‍: കണ്ടാണശ്ശേരി പഞ്ചായത്തില്‍ കണ്ടോളിപ്പാടം തോട് ആഴം കൂട്ടി കയര്‍വലപ്പായ വിരിക്കുന്ന പദ്ധതിക്ക് തുടക്കം. നാലുലക്ഷംരൂപ ചെലവിട്ടാണ് പദ്ധതി. ഇതിന്റെ ഉദ്ഘാടനം മുരളി പെരുനെല്ലി എം.എല്‍.എ. നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. പ്രമോദ് അധ്യക്ഷനായി. ഉഷാ പ്രഭുകുമാര്‍, ഗീതാ മോഹനന്‍, വി.കെ. ദാസന്‍, പി.എസ്. നിഷാദ്, എ.എം. മൊയ്തീന്‍ എന്നിവര്‍ പ്രസംഗിച്ചു.