ഗുരുവായൂര്‍: ശ്രീകൃഷ്ണ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ കോഴ്‌സിന്റെ മാനേജ്‌മെന്റ് ക്വാട്ടായിലേക്ക് അപേക്ഷാഫോറം വിതരണം തുടങ്ങി. ഗുരുവായൂര്‍ നഗരസഭ, കണ്ടാണശ്ശേരി പഞ്ചായത്തുനിവാസികള്‍ എന്നിവര്‍ക്കായി പരിമിതപ്പെടുത്തിയതാണ് മാനേജ്‌മെന്റ് ക്വാട്ടാ പ്രവേശനം.

ശ്രീകൃഷ്ണ സ്‌കൂളില്‍നിന്ന് ജൂണ്‍ രണ്ടുവരെ 25 രൂപയ്ക്ക് ഫോറം ലഭിക്കും. പൂരിപ്പിച്ചു നല്‍കേണ്ട അവസാന തീയതി ജൂണ്‍ നാല്.