ഗുരുവായൂര്‍: ക്ഷേത്രത്തില്‍ വെള്ളിയാഴ്ച ബിംബശുദ്ധി കലശാഭിഷേകം നടക്കും. രാവിലെ ശീവേലിയ്ക്കുശേഷം അഭിഷേകം തുടങ്ങും. ചടങ്ങുകള്‍ നടക്കുന്ന രാവിലെ ഏഴുമുതല്‍ ഒമ്പതരവരെ ഭക്തര്‍ക്ക് നാലമ്പലത്തിലേക്ക് പ്രവേശനമില്ല. പുറമെ നിന്ന് തൊഴാന്‍ കഴിയും. ഉച്ചപ്പൂജയ്ക്ക് 25 കലശവും ഗുരുവായൂരപ്പന് അഭിഷേകം ചെയ്യും. രാത്രി ശ്രീഭൂതബലി നടക്കും. രാത്രി ഏഴു മുതല്‍ ശ്രീഭൂതബലിയും അത്താഴപ്പൂജയും കഴിഞ്ഞ് നട തുറക്കുന്ന എട്ടരവരെ ഭക്തര്‍ക്ക് നാലമ്പലത്തിലേക്ക് പ്രവേശനം ഉണ്ടാകില്ല.