ഗുരുവായൂര്‍: അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡി.സി.സി. പ്രസിഡന്റിന്റെയും മുതിര്‍ന്ന നേതാക്കളുടെയും തീരുമാനം അട്ടിമറിക്കപ്പെട്ടതായി ഗുരുവായൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സി.എ. ഗോപപ്രതാപന്‍ ആരോപിച്ചു.

അവര്‍ക്കെതിരേ ഡി.സി.സി.യും കെ.പി.സി.സി.യും ശക്തമായ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു.