ഗുരുവായൂര്‍: ഓട്ടന്‍തുള്ളല്‍ കുലപതിയായിരുന്ന മലബാര്‍ രാമന്‍ നായരുടെ സ്മരണയ്ക്ക് അഖിലഭാരത ഗുരുവായൂരപ്പ ഭക്തസമിതി ഏര്‍പ്പെടുത്തിയ തുള്ളല്‍ പുരസ്‌കാരം കലാമണ്ഡലം പ്രഭാകരന് സമ്മാനിക്കും. 10,001 രൂപയുടെ പുരസ്‌കാരം 29-ന് ചേരുന്ന മലബാര്‍ അനുസ്മരണസമ്മേളനത്തില്‍ നല്‍കുമെന്ന് ജനറല്‍ കണ്‍വീനര്‍ സജീവന്‍ നമ്പിയത്ത് അറിയിച്ചു.