ഗുരുവായൂര്‍: ദര്‍പ്പണ ഫിലിം സൊസൈറ്റിയുടെ ഫിലിം ഫെസ്റ്റിന്റെ ഭാഗമായി നടന്ന ഹ്രസ്വചലച്ചിത്ര മത്സരത്തില്‍ 'ആമം' മികച്ച ചിത്രമായി തിരഞ്ഞെടുത്തു. സി.വി. ശ്രീരാമന്റെ കഥയെ ആസ്​പദമാക്കി ബെന്നി സാരഥി സംവിധാനം ചെയ്തതാണ് ആമം.
5001 രൂപയും ഫലകവും സര്‍ട്ടിഫിക്കറ്റുമാണ് അവാര്‍ഡ്. മികച്ച സംവിധായകനും തിരക്കഥാകൃത്തിനുമുള്ള പുരസ്‌കാരം ടി.പി. രാമദാസിനാണ് (ചിത്രം-ലെറ്റര്‍ലാഫ്).